തോട്ടം കുടുംബം നൂറ്റാണ്ടുകളിലൂടെ
ഇലഞ്ഞിയിലെ പുരാതനമായ തോട്ടം കുടുംബം 9-ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഉദ്ദേശം A.D. 850 നും 60 നും ഇടയ്ക്ക് അന്ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മണ്ണാര്‍ക്കാട് മനയ്ക്കലെ ബ്രാഹ്മണകുടുംബം ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പിന്‍തലമുറയാണ്. ഇക്കാലത്ത് കേരളനസ്രാണികളുടെ സഭാതലവന്മാരായി കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ചുകൊണ്ടിരുന്നത് പേര്‍ഷ്യയിലെ സെലൂക്യയില്‍നിന്നും വന്ന മാര്‍ സാബോര്‍, മാര്‍ പ്രോത്ത് എന്ന രണ്ട് മെത്രാന്മാരായിരുന്നു. ഇവര്‍ പണ്ഡിതരും പുണ്യജീവിതം നയിച്ചിരുന്നവരും ആയിരുന്നു.
A.D. 190 ല്‍ പന്തേനൂസിന്‍റെ കേരളസന്ദര്‍ശനത്തിനു ശേഷം ക്രമേണ അഭിവൃദ്ധി പ്രാപിച്ചു വന്നിരുന്ന കേരളസഭ മേല്‍പറഞ്ഞ മെത്രാന്മാരുടെ ഭരണത്തോടെ കൂടുതല്‍ ഉത്ക്കര്‍ഷം പ്രാപിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇവരുടെ ഭരണകാലം കേരള നസ്രാണികളുടെ എല്ലാ വിധത്തിലുള്ള അഭിവൃദ്ധിയുടെയും കാലമായിരുന്നു. പില്‍ക്കാലത്ത് വിശുദ്ധരായ ഈ മെത്രാന്മാരുടെ നാമത്തില്‍ നസ്രാണികള്‍ അനേകം ദേവാലയങ്ങള്‍ സ്ഥാപിച്ചതായി രേഖകളുണ്ട്. അക്കാലത്ത് കേരളത്തില്‍ ബുദ്ധജൈന ഹിന്ദു യഹൂദമസ്ലീം മതങ്ങള്‍, പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നു. മതപണ്ഡിതന്മാര്‍ തമ്മില്‍ അക്കാലത്ത് ഓരോ മതത്തിന്‍റേയും മൂല്യങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടത്തിയിരുന്നു. തത്ഫലമായി അനേകം ബ്രാഹ്മണരും, മറ്റു മതസ്ഥരും, പുണ്യചരിതരും, പരിശുദ്ധരും ദൈവാരൂപി കൊണ്ട് നിറഞ്ഞവരുമായ മേല്‍പറഞ്ഞ മെത്രാന്മാരുടെ ശ്രമഫലമായി ക്രിസ്തു മതാവലംബികളായിട്ടുണ്ട്. ഇക്കാലത്ത് കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന ഒരു വാദപ്രതിവാദത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മണ്ണാര്‍ക്കാട് നമ്പൂതിരി കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ പിന്‍തലമുറ A.D. 1090 ന് അടുത്ത് വടക്കുംകൂര്‍ രാജാവിന്‍റെ ഭരണസീമയില്‍പെട്ട ഇലഞ്ഞിയില്‍ വന്നുചേര്‍ന്ന ് തോട്ടം കുടുംബത്തിന് ജന്മം നല്‍കിയെന്ന് വിശ്വസിച്ചുപോരുന്നു. അക്കാലത്ത് വിവിധ മതാശയങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തോല്‍ക്കുന്ന കക്ഷികള്‍ അല്ലെങ്കില്‍ വിഭാഗങ്ങള്‍, ജയിക്കുന്ന വിഭാഗത്തിന്‍റെ വിശ്വാസാചാരങ്ങള്‍ സ്വീകരിക്കുന്നത് നാട്ടുനടപ്പായിരുന്നു. ഇക്കാലത്ത് ആര്യവല്‍ക്കരണം കേരളത്തില്‍ ആരംഭിച്ചിരുന്നതായും നമുക്ക് കാണാം. മേല്‍പ്പറഞ്ഞ ആര്യവല്‍ക്കരണക്കാര്‍ അന്ന് കേരളത്തിലുണ്ടായിരുന്ന ബുദ്ധ, ജൈനമതവിശ്വാസികളെ എളുപ്പം വാദങ്ങളില്‍ തോല്‍പ്പിച്ച് തങ്ങളോട് ചേര്‍ത്തിരുന്നു. എന്നാല്‍ മാര്‍ സാബോര്‍, മാര്‍ പ്രോത്ത് മെത്രാന്മാരുടെ നേതൃത്വം കൊണ്ട് ക്രൈസ്തവസഭ സമ്പന്നമായിരുന്നു. ആര്യവല്‍ക്കരണവാദികളെ അവര്‍ വാദത്തില്‍ നിഷ്പ്രയാസം തോല്‍പ്പിച്ചിരുന്നു. മുമ്പ് സൂചിപ്പിച്ച ബ്രാഹ്മണകുടുംബത്തിന് ഒരു ദൈവികദര്‍ശനമുണ്ടായി. ഇതോടെ ക്രിസ്തുമതം സ്വീകരിച്ചു എന്നും ഒരു ഐതിഹ്യമുണ്ട്.
പ്രസ്തുത സംഭവം സി. മേരി ജോണ്‍ തോട്ടം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഊരാണ്മ ഉപേക്ഷിച്ച് അദ്ദേഹം കൊടുങ്ങല്ലൂരില്‍ താമസിച്ചുപോന്നു. ക്രമേണ അന്നത്തെ നാട്ടുനടപ്പനുസരിച്ച് സൈനിക കളരിയില്‍ നിന്ന് അഭ്യാസങ്ങളും യുദ്ധമുറകളും പഠിച്ച് ഒരു യോദ്ധാവായി തീരുകയും ചേന്നമംഗലം ആസ്ഥാനമായിരുന്ന വില്ലാര്‍വട്ടം രാജാവിന്‍റെ സൈനികരില്‍ പ്രമുഖസ്ഥാനം വഹിക്കുകയും ചെയ്തിരുന്നു.
ഇക്കാലത്ത് ബ്രാഹ്മണര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്നുള്ളതിന് രണ്ട് സാക്ഷ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഒന്ന്. ഏകദേശം ക്രിസ്ത്വബ്ദത്തിന് നാല് ശതവര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരഭാരതത്തില്‍നിന്ന് ആര്യവംശജരായ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തു.
രണ്ട്. മിക്കവാറും ഈ കാലത്തുതന്നെ ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ മുതലായ പരിശിഷ്ടവര്‍ണ്ണങ്ങലും മലയാളക്കരയില്‍ എത്തി വാസം ഉറപ്പിച്ചു. ഇപ്രകാരം വിദേശവാസികളുടെ കുടിയേറ്റത്തിന് രണ്ട് പ്രധാന കാരണങ്ങള്‍ വളരെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. അതിലൊന്ന്, അക്കാലത്ത് വടക്കേ ഇന്ത്യയില്‍ ബുദ്ധമതം വളരെ ശക്തിമത്തായി പ്രചരിച്ചുവന്നതിനാല്‍ ആര്യവംശജരായ പലര്‍ക്കും സ്വതന്ത്രരാജ്യങ്ങളായ ചേരം, ചോഴം മുതലായ ദക്ഷിണഖണ്ഡത്തിലെ രാജ്യവിഭാഗങ്ങളില്‍ പ്രവേശിക്കുന്നതിനും ആ പ്രദേശങ്ങളില്‍ വാസമുറപ്പിക്കുന്നതിനും സര്‍വ്വഥാ സൗകര്യങ്ങള്‍ സിദ്ധിച്ചു എന്നുള്ളതാണ്.
മേല്‍പ്രസ്താവിച്ച രണ്ട് സാക്ഷ്യങ്ങള്‍ അക്കാലത്ത് കേരളത്തില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നു എന്നതിന് മതിയായ തെളിവാണല്ലോ.
കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി നസ്രാണികളെ ഭരിച്ചിരുന്ന മാര്‍ സാബോര്‍, മാര്‍ പ്രോത്ത് മെത്രാന്മാരെക്കുറിച്ച് മുന്‍ അദ്ധ്യായത്തില്‍ വിശദമായി ചര്‍ച്ച ചയ്തിട്ടുണ്ടല്ലോ.
അ.ഉ 860 നും 880 നും ഇടയ്ക്ക് അറബികളുമായി ഒരു തുറന്ന യുദ്ധമുണ്ടാകുകയും അതില്‍ അറബികള്‍ വിജയിക്കുകയും ചെയ്തു. അതോടെ ക്രൈസ്തവ – യഹൂദസമൂഹങ്ങള്‍ അങ്കമാലി, ഉദയംപേരൂര്‍ കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് കുടിയേറി. ഈ സമയത്ത് മറ്റ് ക്രൈസ്തവ കുടുംബങ്ങളോടൊപ്പം മണ്ണാര്‍ക്കാട് കുടുംബവും ഉദയംപേരൂരിലേയ്ക്ക് കുടിയേറി താമസിച്ചു. ഇക്കാലത്ത് വില്ലാര്‍വട്ടം രാജാവ് രാജകീയ ആസ്ഥാനം ചേന്ദമംഗലത്തുനിന്ന് ഉദയംപേരൂര്‍ക്ക് മാറ്റുകയും ചെയ്തു. ഈയവസരത്തിലാണ് വില്ലാര്‍വട്ടം രാജാവ് മണ്ണാര്‍ക്കാട് കുടുംബത്തലവന് മാടമ്പിസ്ഥാനം കല്‍പിച്ചുകൊടുത്തത്. കൊടുങ്ങല്ലൂര്‍ മെത്രാസനം എന്ന പേരില്‍തന്നെ ഉദയംപേരൂര്‍ പള്ളിയിലുള്ള മന്ദിരത്തിലേയ്ക്ക് മെത്രാസനം മാറ്റുകയുംചെയ്തു. രാജാവിനും സഭയ്ക്കും സേവനമനുഷ്ഠിച്ചുകൊണ്ട് പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനം വരെ പ്രസ്തുതകുടുംബം ഉദയംപേരൂരില്‍ താമസിച്ചിരുന്നു. ഇക്കാലത്ത് കേരളത്തിലുണ്ടായ ഭരണമാറ്റങ്ങള്‍ കൂടി മനസ്സിലാക്കേണ്ടി യിരിക്കുന്നു.
രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ പതനത്തിനു ശേഷം ഏതാണ്ട് അ.ഉ 1100 നു അടുത്ത് അന്നത്തെ വെമ്പൊലിനാട് എന്ന രാജ്യം വിഭജിക്കപ്പെട്ട് തെക്കുംകൂര്‍ എന്നും വടക്കുംകൂര്‍ എന്നും രണ്ടായി പിരിഞ്ഞു. ഇതോടെ തെക്കുംകൂറും വടക്കുംകൂറും പലപ്പോഴും പരസ്പരം യുദ്ധത്തിലായിരുന്നു. വിഭജനത്തിനുശേഷം ഏറ്റുമാനൂര്‍ മുതല്‍ പൂത്തോട്ട വരെയും ഇന്നത്തെ മുവാറ്റുപുഴ മീനച്ചില്‍ താലൂക്കുകളുടെ ഏതാനും ഭഗങ്ങളും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ വടക്കുംകൂറില്‍ പെട്ടിരുന്നു. ആദ്യകാലത്ത് കടുത്തുരുത്തിയും പിന്നീട് വൈക്കവുമായിരുന്നു വടക്കുംകൂറിന്‍റെ തലസ്ഥാനം. കൊച്ചിയുടെ സാമന്തനും വില്ലാര്‍വട്ടത്തിന്‍റെ സ്നേഹിതനുമായിരുന്ന, വടക്കുംകൂര്‍ രാജാവിന്‍റെ ആവശ്യപ്രകാരം വില്ലാര്‍വട്ടം രാജാവിന്‍റെ സൈനികമേധാവികളില്‍ ഒരാളായിരുന്ന മണ്ണാര്‍ക്കാട് മാടമ്പി വടക്കുംകൂര്‍ രാജാവിന്‍റെ സേവനത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ രാജ്യാതിര്‍ത്തിയില്‍പെട്ട, ഇലഞ്ഞിയില്‍ വന്ന് താമസമാക്കി.
പ്രസ്തുത കുടുംബത്തിന്‍റെ ശാഖോപശാഖകളാണ് ഇന്ന് ഇലഞ്ഞിയില്‍ ഉള്ളതും മറ്റു പല സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയിട്ടുള്ളതുമായ പുരാതനമായ തോട്ടം കുടുംബം. ഇലഞ്ഞിയില്‍ കുഴിക്കൊമ്പില്‍ പുരയിടത്തില്‍ താമസിച്ചിരു കാലത്ത് മുല്ലൂര്‍ പ്രഭു എന്ന ഒരു ജന്മിയുടെ ഏകപുത്രയെ മണ്ണാര്‍ക്കാട്ട് മാടമ്പിയുടെ ഒരു പിന്‍തലമുറക്കാരന്‍ വിവാഹം ചെയ്യുകയും ഒരു ഹൈന്ദവരായിരുന്ന പ്രഭുവും കുടുംബവും ക്രിസ്തുമതം സ്വീകരിക്കുകയും, പ്രഭുവിന്‍റെ സ്വത്തുക്കളും കുഴിക്കൊമ്പില്‍ വീട്ടിലേയ്ക്ക് ചേരുകയും ചെയ്തതായി ഐതീഹ്യമുണ്ട്. കൂടാതെ സി. മേരി ജോണ്‍ തോട്ടത്തിന്‍റെ ആത്മകഥയിലും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. ഇതിനിടെ കാലവും തലമുറകളും കടന്നുപൊയ്ക്കൊണ്ടിരുന്നു. കാലാന്തരത്തില്‍ ഇന്ന് ഇലഞ്ഞി ടൗണില്‍ ഉള്ള തോട്ടത്തില്‍ പുരയിടം മാടമ്പി കുടുംബം സമ്പാദിക്കുകയും ചെയ്തു.
മാടമ്പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെക്കുംകൂര്‍ രാജാവിന്‍റെ സ്യാലനും ദേശവാഴിയും ആയിരു പനച്ചേല്‍ ഇളയേടത്തിന്‍റെ (യജമാനന്‍റെ) സഹായവും പിന്തുണയും ഉണ്ടായിരുു. ഈയവസരത്തില്‍ മുമ്പ് ഉദയംപേരൂര്‍ താമസിച്ചിരുന്ന കാലത്ത് മണ്ണാര്‍ക്കാട്ട് മാടമ്പി കുടുംബത്തിന്‍റെ സുഹൃത്തായിരുന്ന പൂമറ്റത്ത് മേനോന്‍റെ കുടുംബത്തില്‍നിന്ന് ഒരു മേനോന്‍ മോനിപ്പിള്ളിയില്‍ വന്ന് താമസിച്ചിരുന്നു. മേനോന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ സഹായത്തിനു വേണ്ടി കുഴിക്കൊമ്പില്‍ നിന്നൊരാള്‍ അന്നത്തെ കാരണവരുടെ നിര്‍ദ്ദേശപ്രകാരം മോനിപ്പള്ളിയില്‍ പോയി താമസിക്കുകയും മേനോന്‍റെ കാലശേഷം കുറേക്കഴിഞ്ഞ് ഇലഞ്ഞിയിലേയ്ക്ക് തിരിച്ചുവന്ന് കാഞ്ഞിരത്തുങ്കല്‍ പുരയിടത്തില്‍ താമസമാക്കുകയും ചെയ്തതായി കേള്‍വിയുണ്ട്.
പ്രസ്തുത സംഭവമായിരിക്കാം മോനിപ്പിള്ളിയില്‍ നിന്ന് 500 ല്‍ പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇലഞ്ഞിയില്‍ വന്ന് തോട്ടത്തില്‍ പുരയിടം വാങ്ങി താമസിച്ചവരുടെ പിന്‍തലമുറയാണ് ഇലഞ്ഞിയിലെ തോട്ടം കുടുംബം എന്ന 1938 ലെ കേരള കാത്തലിക് ഡയറക്ടറിയിലെ റിപ്പോര്‍ട്ട് എന്ന് തോന്നുന്നു. അത് മേല്‍ സൂചിപ്പിച്ച മോനിപ്പള്ളിയിലേക്കുള്ള മാറിത്താമസത്തെ എങ്ങനെയോ തെറ്റിദ്ധരിച്ചതാവാന്‍ സാദ്ധ്യതയുണ്ട്. അ.ഉ 13501400 കാലത്ത് മുമ്പ് നാം കണ്ട തോട്ടത്തില്‍ പുരയിടത്തില്‍ അക്കാലത്തെ സ്ഥിതിക്കനുസൃതമായി ഒരു വീട് പണിയിച്ച് അന്നത്തെ കാരണവര്‍ തോട്ടത്തില്‍ പുരയിടത്തിലേക്ക് മാറിത്താമസിച്ചു.
ഇക്കാലം മുതല്‍ പ്രസ്തുത കുടുംബം തോട്ടം കുടുംബം എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. നിര്‍ഭാഗ്യവശാല്‍ തോട്ടത്തില്‍ പുരയിടത്തിലെ താമസത്തിനു മുമ്പുണ്ടായിരുന്ന തലമുറകളുടെ വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. എങ്കിലും ഉദയംപേരൂരില്‍ നിന്ന് ഇലഞ്ഞിയിലെത്തിയ മാടമ്പിയുടെ പേര് പത്രോസ് എന്നായിരിന്നു എന്ന് തോട്ടം കുടുംബം പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. വില്ലാര്‍വട്ടം രാജാവ് തന്‍റെ സചിവന് സമ്മാനിച്ച ഉടവാള്‍ സി. മേരി ജോണ്‍ തോട്ടത്തിന്‍റെ വീട്ടില്‍ അവരുടെ പിതാവിന്‍റെ കൈവശത്തിലുണ്ടായിരുന്നു. പിന്നീട് പ്രസ്തുത ഉടവാള്‍ ജോണ്‍ പീറ്റര്‍ തോട്ടത്തിന്‍റെ തിരുവനന്തപുരത്തുള്ള വസതിയില്‍ സൂക്ഷിച്ചിരുന്നു.
കാലാന്തരത്തില്‍ കേരളത്തിലുണ്ടായ ഭരണമാറ്റവും ചെറുരാജ്യങ്ങളുടെ അസ്തമയവും കൂടി അറിഞ്ഞിരിക്കേണ്ടതാണ്. 1729 ല്‍ വേണാടിലെ രാജാവായി സ്ഥാനാരോഹണം ചെയ്ത, ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പിയായ മാര്‍ത്താണ്ഡവര്‍മ്മ ചെറുരാജ്യങ്ങളെല്ലാം ഒന്നൊന്നായി വേണാടിനോട് ചേര്‍ത്തതോടുകൂടി അക്കാലത്തെ വടക്കുംകൂര്‍ രാജ്യവും തിരുവിതാംകൂറില്‍ ചേര്‍ക്കപ്പെട്ടു. ഇടപ്രഭുക്കന്മാരുടെയും സാമന്തന്മാരുടെയും പല അവകാശങ്ങളും നഷ്ടപ്പെട്ടു. ഇതോടെ മണ്ണാര്‍ക്കാട് മാടമ്പിയെന്ന സ്ഥാനം തോട്ടത്തില്‍ കാരണവരും വേണ്ടെന്നുവയ്ക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തു. എന്നാല്‍ നസ്രാണികളുടെ കളരികളും ആയുധാഭ്യാസങ്ങളും യുദ്ധമുറകളിലുള്ള പഠനങ്ങളും തോട്ടം കുടുംബം തുടര്‍ന്നിരുന്നു.
പുരാതനകാലം മുതല്‍ ഇലഞ്ഞി പള്ളിയില്‍ അമ്പതുനോമ്പിന്‍റെ ആദ്യഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ജനങ്ങള്‍ വീടുകളിലേയ്ക്ക് പോകുന്നതിനു മുമ്പായി ഒരു പാച്ചോറു നേര്‍ച്ച തോട്ടംകുടുംബം നടത്തിയിരുന്നു. ഈ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പലരുടെയും പൂര്‍വ്വികരില്‍ നിന്നുള്ള കേട്ടറിവനുസരിച്ച് നൂറ്റാണ്ടിനുമുമ്പ് മുതല്‍ ഈ നേര്‍ച്ച നടത്തിയിരുന്നതായി അറിയുന്നു. തോട്ടം കുടുംബത്തിന്‍റെ എല്ലാ ശാഖാ വീടുകളില്‍ നിന്നും ഉണക്കലരിയും തേങ്ങയും ചുക്കും ജീരകവും ഉപ്പും വിറകും പാത്രങ്ങളുമായി ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ പള്ളിയിലെത്തി പള്ളിമുറ്റത്ത് അടുപ്പുണ്ടാക്കി അവിടെവച്ച് പാകം ചെയ്ത് വികാരി അച്ചനോ മറ്റു വൈദികരോ ആശീര്‍വ്വദിച്ചശേഷം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്ത് കുടുംബാംഗങ്ങളും അവിടെവച്ച് ഭക്ഷിച്ചതിനുശേഷമേ പിരിഞ്ഞു പോയിരുന്നുള്ളൂ. 1967 വരെ ഈ ഭക്തകൃത്യം തുടര്‍ന്നിരുന്നു. പിന്നീട് നിര്‍ത്തുകയാണുണ്ടായത്. ഈ കുടുംബചരിത്രകമ്മിറ്റിക്കാര്‍ പലരും നേര്‍ച്ച വിളമ്പിക്കൊടുക്കുന്നതിനും ഭക്ഷിക്കുന്നതിനും സഹകരിച്ചിട്ടുണ്ട്. ഈ സല്‍കൃത്യം ആരംഭിക്കുവാനുള്ള കാരണവും കൂടി എഴുതട്ടെ.
സന്താനങ്ങളില്ലാതെ വന്ന കാലത്ത് തോട്ടത്തില്‍ കാരണവര്‍ പുത്രസമ്പത്തിനു വേണ്ടി തുടങ്ങിയ സല്‍കൃത്യങ്ങളിലൊന്നാണ് പ്രസ്തുത നേര്‍ച്ച. നേര്‍ച്ചയുടെ ഫലമായി പുത്രസമ്പത്തുണ്ടാകുകയും അതിന്‍റെ സ്മരണയ്ക്കും ദൈവസ്തുതിയ്ക്കും വേണ്ടി തുടര്‍ന്ന് എല്ലാ വര്‍ഷവും അമ്പതുനോമ്പിലെ ആദ്യഞായറാഴ്ച ഈ നേര്‍ച്ച നടത്തിപ്പോരുകയും ചെയ്തിരുന്നു. പിന്നീട് ഇലഞ്ഞിപള്ളി ഇടവകയിലെ പല കുടുംബങ്ങളും നോമ്പിലെ മറ്റു ഞായറാഴ്ചകളില്‍ മേല്‍പറഞ്ഞ നേര്‍ച്ചയുടെ മാതൃകയില്‍ നേര്‍ച്ച നടത്തിയിരുന്നു. പ്രസ്തുത നേര്‍ച്ച ആദ്യമായി ആരംഭിച്ചതും അവസാനം നിര്‍ത്തിയതും തോട്ടം കുടുംബം ആയിരുന്നു. കൂടാതെ പള്ളിയുടെ ആവശ്യങ്ങള്‍ക്കും കാരണവന്മാരുടെ ആത്മക്കുര്‍ബ്ബാനയ്ക്കുംവേണ്ടി ആദ്യമായി നിലംപുരയിടങ്ങള്‍ പള്ളിയിലേയ്ക്ക് കൊടുത്തതും തോട്ടം കുടുംബമാണ്. ഇലഞ്ഞി പള്ളിയിലെ ആത്മക്കുര്‍ബ്ബാന ചൊല്ലുവാനുള്ള ലിസ്റ്റില്‍ ഒന്നാമതായി ചേര്‍ത്തിരിക്കുന്ന തോട്ടം കുടുംബത്തിന്‍റെ പേരാണ് എന്നതും സ്മരണീയമാണ്. കൊടുത്തിട്ടുള്ള വസ്തുക്കളില്‍ കൃഷി നടത്തിച്ച്, കൃഷിചെലവും കരവും നീക്കി ബാക്കി കിട്ടുന്ന ആദായത്തില്‍ നാലിലൊന്ന് പള്ളിക്കും, ബാക്കി മൂന്ന് ഭാഗം കൊണ്ട് ആത്മക്കുര്‍ബ്ബാന ചൊല്ലിക്കുന്നതിനുമുള്ള വ്യവസ്ഥയിലാണ് തോട്ടത്തില്‍ യൗസേപ്പ് കത്തനാര്‍ (സീനിയര്‍) ഭൂമികള്‍ പള്ളിക്ക് കൊടുത്തിട്ടുള്ളത് എന്നത് പ്രത്യേകം സ്മരണീയമാണ്. കുഴിക്കൊമ്പില്‍ നിന്ന് തോട്ടത്തില്‍ പുരയിടത്തില്‍ വന്നു താമസിച്ച കാരണവരുടെ അനേകം തലമുറയും കാലവും കഴിഞ്ഞ് ഇന്നേയ്ക്ക് ഏതാണ്ട് 275 വര്‍ഷങ്ങള്‍ക്കുമുമ്പ് തോട്ടത്തില്‍ താമസിച്ചിരുന്ന ആളുടെ പേര് വര്‍ക്കി എന്നായിരുന്നു. ഇദ്ദേഹത്തിന്‍റെ ഏകസഹോദരന്‍ വൈദികനായിരുന്നു.
തോട്ടത്തില്‍ വര്‍ക്കി കാരണവര്‍
വര്‍ക്കി കാരണവര്‍ രണ്ട് വിവാഹം കഴിച്ചു. ആദ്യവിവാഹത്തില്‍ പത്രോസ് എന്ന ഒരു പുത്രനും രണ്ടാം വിവാഹത്തില്‍ യൗസേപ്പ്, മത്തായി എന്ന രണ്ട് പുത്രന്മാരും, അന്ന എന്ന ഒരു പുത്രിയും ജനിച്ചു.
വര്‍ക്കി കാരണവരുടെ മൂത്ത പുത്രന്‍ പത്രോസ് തോട്ടത്തില്‍ തറവാട്ടില്‍നിന്നും വല്ലൂക്കണ്ടം പുരയിടത്തിലേയ്ക്ക് വീടുവച്ചു മാറിത്താമസിച്ചു. രണ്ടാമത്തെ പുത്രന്‍ യൗസേപ്പ് അമ്മവീടായ അതിരമ്പുഴ പീടികേക്കല്‍ വീട്ടില്‍ അമ്മാവന്‍റെ കൂടെ താമസിച്ചു. ഇളയപുത്രന്‍ മത്തായി തോട്ടത്തില്‍ തറവാട്ടില്‍ തന്നെ താമസിച്ചു. ഏകമകള്‍ അന്നയെ ആലപുരത്ത് വടയാറ്റുകുഴി വീട്ടില്‍ മാത്തന്‍ വിവാഹം ചെയ്തു.
കാലക്രമത്തില്‍ വര്‍ക്കി കാരണവര്‍ വല്ലൂക്കണ്ടത്തിലേയ്ക്ക് മാറിത്താമസിച്ച പുത്രന്‍ പത്രോസിനൊപ്പം താമസമാക്കി. പത്രോസിനെ പുത്രസമ്പത്തും സ്വത്തുക്കളും നല്‍കി ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു. സ്വപുത്രന്‍റെ ഐശ്വര്യപ്രതാപങ്ങളെ കണ്ടുകൊണ്ടും പുത്രപൗത്രകളത്രാദികളുടെ സ്നേഹവാത്സല്യ പരിചരണങ്ങള്‍ അനുഭവിച്ചുകൊണ്ടും സംതൃപ്തനായ വര്‍ക്കി കാരണവര്‍ വല്ലൂക്കണ്ടം വീട്ടില്‍വച്ച് നിര്യാതനായി.
വല്ലൂക്കണ്ടത്തില്‍ താമസമാക്കിയ പത്രോസ്
പത്രോസിന് സന്താനങ്ങളും സമ്പത്തും ഒന്നുപോലെ ഉണ്ടായതായിക്കണ്ടു. അദ്ദേഹത്തിന് വര്‍ക്കി, പൈലി, പുരവത്ത്, യൗസേപ്പ്, ഉലഹന്നന്‍ എന്ന അഞ്ചു പുത്രന്മാരും അന്ന, മറിയം, ഏലി എന്ന മൂന്നു പുത്രിമാരും ജനിച്ചു.
പത്രോസിന്‍റെ മൂത്ത പുത്രന്‍ വര്‍ക്കി
വര്‍ക്കി വല്ലൂക്കണ്ടം വീടിന് തൊട്ടു തെക്കുവശത്തുള്ള പുരയിടത്തില്‍ വീട് വച്ച് മാറിത്താമസിച്ചു. ഇതാണ് വല്ലൂത്തടത്തില്‍ (തെക്കേവീട്ടില്‍) ശാഖ. ഇദ്ദേഹം ആരക്കുഴ കുരീത്തടത്തില്‍ നിന്ന് അന്നയെ വിവാഹം ചെയ്തു. ഇലഞ്ഞിയിലുള്ള വീടുകളും, ഏഴുമുട്ടം, തൃശൂര്‍, പാലക്കാട്, ഇരിട്ടി ഇവിടങ്ങളിലുള്ള ശാഖകളും, തോട്ടത്തില്‍ യൗസേഫ് കത്തനാര്‍ (ജൂനിയറും) തെക്കേവീട്ടില്‍ വൈദ്യന്മാര്‍ എന്നറിയപ്പെടുന്ന കുഞ്ഞൗത, ജോസഫ്, വിഷചികിത്സയില്‍ സമര്‍ത്ഥരായിരുന്ന പുരവത്ത് വക്കച്ചന്‍, കേരള ഗവണ്‍മെന്‍റ് ആരോഗ്യവകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന റിട്ട. ഡോ. സക്കറിയ തോട്ടം ഉ.അ.ങ എന്നിവര്‍ ഈ ശാഖയില്‍പെടുന്നു.
പത്രോസിന്‍റെ രണ്ടാമത്തെ പുത്രന്‍ പൈലി
പൈലി മുട്ടുചിറ കുരിശിങ്കല്‍ വീട്ടില്‍ നിന്നും മറിയത്തെ വിവാഹം ചെയ്ത് വല്ലൂക്കണ്ടം തറവാടിന് തൊട്ടുവടക്കുവശത്ത് വീടുവച്ച് താമസിച്ചു. ഇതാണ് വടക്കേവീട്ടില്‍ ശാഖ. ഇന്നുള്ള തോട്ടം, പാലയ്ക്കാമറ്റം, ചുണ്ടന്‍പാറ, മുണ്ടന്‍തൊടുക, അരീക്കാട്ടേല്‍ എന്നിവ ഈ ശാഖയില്‍പെടുന്നു. ദീര്‍ഘകാലം ഇലഞ്ഞി പഞ്ചായത്ത് മെമ്പറായിരുന്ന പൈലി ജോണ്‍ തോട്ടവും മുമ്പ് പഞ്ചായത്ത് മെമ്പറും 22 വര്‍ഷക്കാലത്തോളം മുത്തലപുരം സര്‍വ്വീസ് സഹകരണബാങ്കിന്‍റെ പ്രസിഡന്‍റും, ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ എ. ജെ ജോണി അരീക്കാട്ടേല്‍ എന്നിവരും ഈ ശാഖയില്‍ പെടുന്നു.
പത്രോസിന്‍റെ മൂന്നാമത്തെ പുത്രന്‍ പുരവത്ത്
പുരവത്ത് ആമ്പല്ലൂര്‍ മണിയങ്കോട്ട് തെക്കേപ്പുറത്തുമാലി വീട്ടില്‍ നിന്ന് ത്രേസ്യയെ വിവാഹം ചെയ്തു. ഇലഞ്ഞിയിലുള്ള തോട്ടം, പൂന്തോട്ടം, ആമ്പല്ലൂരിലുള്ള വീടുകള്‍, തിരുവനന്തപുരത്തുള്ള ശാഖകള്‍, ചേര്‍ത്തലയിലുള്ള തടത്തില്‍ കുടുംബം എന്നിവ ഈ ശാഖയില്‍ പെടുന്നു. സാഹിത്യകാരനായ ജോണ്‍ പീറ്റര്‍ തോട്ടം പ്രശസ്ത കവയിത്രി സി. മേരി ജോണ്‍ തോട്ടം, ഇന്നത്തെ എറണാകുളം ബസിലിക്കാ പള്ളിയില്‍ വികാരിയായിരിക്കെ നിര്യാതനായി അവിടെത്തന്നെ സംസ്കരിക്കപ്പെട്ടിട്ടുള്ള ബഹു. ഗീവറുഗിസ് കത്തനാര്‍, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ശ്രീമതി ക്ലാരമ്മ ജോര്‍ജ് തോട്ടം, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ഭാരതസര്‍ക്കാരിന്‍റെ താമ്രപത്രം ലഭിച്ചിട്ടുള്ള ശ്രീ. ജോണ്‍ ജോര്‍ജ്ജ് തോട്ടം, സ്വാതന്ത്ര്യ സമരസേനാനി ശ്രീ. പി പി ലൂക്കോസ് പൂന്തോട്ടം എന്നിവര്‍ ഈ ശാഖയില്‍ പെടുന്നു.
പത്രോസിന്‍റെ നാലാമത്തെ പുത്രന്‍ യൗസേപ്പ്
യൗസേപ്പ് വൈദികനായിരുന്നു. ഇദ്ദേഹം ഇലഞ്ഞിപള്ളിയിലും മറ്റു പല പള്ളികളിലും വികാരിയായിരുന്നിട്ടുണ്ട്. ഭക്തനും, മാതൃകാ വൈദികനും ആയിരുന്ന ഇദ്ദേഹത്തിന്‍റെ പത്രമേനി വകയില്‍ നിന്ന് എടയോടിനിലം, പാലയ്ക്കലോടി നിലം, പള്ളിപ്പടി മ്യാല്‍, കാരക്കാട്ട് പുരയിടം തുടങ്ങിയ വസ്തുക്കള്‍ അദ്ദേഹത്തിന്‍റെ കാലത്ത് തന്നെ പള്ളിയുടെ ആവശ്യങ്ങള്‍ക്കും കാരണവന്മാരുടെ ആത്മക്കുര്‍ബ്ബാന ചൊല്ലിക്കുന്നതിനും വേണ്ടി ഇലഞ്ഞി പള്ളിയിലേയ്ക്ക് വിട്ടുകൊടുത്തിട്ടുള്ളതും പില്‍ക്കാലത്ത് (കൊല്ല വര്‍ഷം 1067 മേടമാസം 22ാം തിയതി) പിന്‍തലമുറക്കാരന്‍ വല്ലൂത്തടം (വല്ലൂക്കണ്ടം) പുരവത്ത് ഉലഹന്നാന്‍ തീറാധാരപ്രകാരം എഴുതിക്കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഇലഞ്ഞിപള്ളിയില്‍ അച്ചടിച്ചു സൂക്ഷിച്ചിട്ടുള്ള ആത്മക്കുര്‍ബ്ബാന ചൊല്ലിക്കുവാനുള്ള ലിസ്റ്റില്‍ ഒന്നാമതായി ചേര്‍ത്തിരിക്കുന്നത് മേല്‍പറഞ്ഞ ബഹു. യൗസേപ്പ് കത്തനാര്‍ കൊടുത്തിട്ടുള്ള വസ്തുക്കളുടെ വിവരണമാണ്. യൗസേപ്പ് കത്തനാര്‍ ഇലഞ്ഞിപള്ളിമേടയില്‍ വിശ്രമിച്ച് വാര്‍ദ്ധക്യത്തില്‍ നിര്യാതനായി, ഇലഞ്ഞിയില്‍ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പള്ളിയില്‍ സംസ്കരിക്കപ്പെട്ടിരിക്കുന്നു.
പത്രോസിന്‍റെ അഞ്ചാമത്തെ പുത്രന്‍ ഉലഹന്നാന്‍
ഉലഹന്നാന്‍ വല്ലൂക്കണ്ടം തറവാട്ടില്‍ താമസിച്ചു. ഇദ്ദേഹം ഇലഞ്ഞി മണിക്കുറ്റി വീട്ടില്‍ നിന്നും അന്നയെ വിവാഹം ചെയ്തു. ഇദ്ദേഹത്തിന്‍റെ പിന്‍തലമുറക്കാരാണ് ഇന്നുള്ള വല്ലൂക്കണ്ടം തറവാടും ശാഖാവീടുകളും. പൊതുക്കാര്യപ്രസക്തനും ബഹുമാന്യനുമായിരുന്ന വല്ലൂക്കണ്ടത്തില്‍ പുരവത്ത് ഉലഹന്നാനും, ഒരു വ്യാഴവട്ടക്കാലം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഉലഹന്നാന്‍ പുരവത്തും, സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ഉലഹന്നാന്‍ ജോസഫും ഈ ശാഖയില്‍പെടുന്നു.
പത്രോസിന്‍റെ മൂത്ത പുത്രി അന്ന
അന്നയെ പൈങ്ങളത്ത് കുന്നത്തേടത്ത് യൗസേഫ് വിവാഹം ചെയ്തു. പ്രശസ്തനായിരുന്ന കുന്നത്തേടത്ത് ബഹു. പൗലോസ് കത്തനാര്‍ ഈ മഹതിയുടെ പൗത്രനാണ്. കുന്നത്തേടത്ത് കുടുംബം ശാഖോപശാഖകളായി പൈങ്ങളം, പാളയം സ്ഥലങ്ങളില്‍ ഐശ്വര്യമായി കഴിയുന്നു.
പത്രോസിന്‍റെ രണ്ടാമത്തെ പുത്രി മറിയം
മറിയത്തെ തിരുവമ്പാടി കുഴിവേലില്‍ മാത്തന്‍ വിവാഹം ചെയ്തു. ആ സ്ത്രീരത്നത്തിന്‍റെ പിന്‍തലമുറയാണ് തിരുവമ്പാടിയിലുള്ള കുഴിവേലി കുടുംബക്കാര്‍
പത്രോസിന്‍റെ ഇളയ പുത്രി ഏലി
ഏലിയെ ഇലഞ്ഞി ചിറപ്പുറത്ത് (കിഴക്കേല്‍) പുരവത്ത് വിവാഹം ചെയ്തു. ചിറപ്പുറത്ത് കുടുംബക്കാര്‍ ഈ മഹതിയുടെ പിന്‍തലമുറക്കാരാണ്.
വര്‍ക്കി കാരണവരുടെ രണ്ടാമത്തെ പുത്രന്‍ യൗസേപ്പ്
യൗസേപ്പ് അമ്മാവനു മക്കളില്ലാതിരുന്നതുകൊണ്ട് അമ്മവീടായ അതിരമ്പുഴ പീടിയേക്കല്‍ വീട്ടില്‍ അമ്മാവനോടൊപ്പം താമസമാക്കി. അദ്ദേഹത്തിന് രണ്ടു പുത്രമാരാണുണ്ടായിരുന്നത്. യൗസേപ്പ് പിന്നീട് അതിരമ്പുഴ തന്നെയുള്ള ഓലിക്കല്‍ എന്ന പുരയിടത്തില്‍ വീട് വച്ച് താമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ കുടുംബത്തില്‍ തന്നെ താമസിച്ചു. ഓലിക്കല്‍ കുടുംബക്കാര്‍ ഇപ്പോഴും പല വീടുകളായി അതിരമ്പുഴയിലുണ്ട്.
വര്‍ക്കി കാരണവരുടെ ഇളയപുത്രന്‍ മത്തായി
തോട്ടത്തില്‍ തറവാട്ടില്‍ താമസിച്ച മത്തായിക്ക് വര്‍ക്കി, യൗസേപ്പ്, മത്തായി, പുരവത്ത് എന്ന നാല് പുത്രന്മാരാണുണ്ടായിരുന്നത്.
മത്തായിയുടെ മൂത്ത പുത്രന്‍ വര്‍ക്കി
വര്‍ക്കി കുടുംബസമേതം കീഴൂരേയ്ക്ക് മാറിത്താമസിച്ചു. ഇദ്ദേഹത്തിന് മത്തായി, ഉലഹന്നാന്‍ എന്ന രണ്ടു പുത്രന്മാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കടുത്തുരുത്തിയിലും പേരാവൂരുമുള്ള കുടുംബങ്ങളും റവ. ഫാ. സി. ചാത്തനാട്ട്, റവ. ഫാ. ജോണ്‍ എസ്. ജെ എന്നിവരും ഈ ശാഖയില്‍ പെടുന്നു.
മത്തായിയുടെ രണ്ടാമത്തെ പുത്രന്‍ ഔസേപ്പ്
ഔസേപ്പിന് മത്തായി, ഔസേപ്പ്, ഉലഹന്നാന്‍ എന്ന മൂന്നു പുത്രന്മാരും റോസ, മറിയം, അന്ന എന്ന മൂന്ന് പുത്രിമാരുമാണ് ഉണ്ടായിരുന്നത്. ഇലഞ്ഞിയിലുള്ള തോട്ടത്തിമല, വയനാട്ടിലെ കമ്പളക്കാട്, പേരാവൂര്‍, തൊമ്മന്‍കുത്ത്, നെടിയശാല, മുതലക്കോടം എന്നിവിടങ്ങളിലുള്ള കുടുംബങ്ങള്‍ ഈ ശാഖയില്‍പെടുന്നു.
വര്‍ക്കി കാരണവരുടെ ഇളയപുത്രന്‍ മത്തായി
തോട്ടത്തില്‍ തറവാട്ടില്‍ താമസിച്ച മത്തായിക്ക് വര്‍ക്കി, യൗസേപ്പ്, മത്തായി, പരുവത്ത് എന്ന നാലു പുത്രന്മാരാണുണ്ടായിരുന്നത്
മത്തായിയുടെ മൂത്ത പുത്രന്‍ വര്‍ക്കി
വര്‍ക്കി കുടുംബസമേതം കീഴൂരേയ്ക്ക് മാറിത്താമസിച്ചു. ഇദ്ദേഹത്തിന് മത്തായി, ഉലഹന്നാന്‍ എന്ന രണ്ടു പുത്രന്മാരാണുണ്ടായിരുന്നത്. ഇപ്പോള്‍ കടുത്തുരുത്തിയിലും, പേരാവൂരുമുള്ള കുടുംബങ്ങളും റവ. ഫാ. സി ചാത്തനാട്ട്, റവ ഫാ. ജോണ്‍ എസ്. ജെ എന്നിവരും ഈ ശാഖയില്‍പെടുന്നു.
മത്തായിയുടെ രണ്ടാമത്തെ പുത്രന്‍ ഔസേപ്പ്
ഔസേപ്പിന് മത്തായി, ഔസേപ്പ്, ഉലഹന്നാന്‍ എന്ന മൂന്നു പുത്രന്മാരും റോസ, മറിയം, അന്ന നാലു പൂത്രന്മാരുമാണ് ഉണ്ടായിരുന്നത്. ഇലഞ്ഞിയിലുള്ള തോട്ടത്തിമല, വയനാട്ടിലെ കമ്പളക്കാട്, പേരാവൂര്‍, തൊമ്മന്‍കുത്ത്, നെടിയശാല, മുതലക്കോടം എന്നിവിടങ്ങളിലുള്ള കുടുംബങ്ങള്‍ ഈ ശാഖയില്‍ പെടുന്നു.
മത്തായിയുടെ മൂന്നാമത്തെ പുത്രന്‍ മത്തായി
മത്തായിക്ക് ഔസേഫ്, കൊച്ചുവര്‍ക്കി എന്ന രണ്ടു പുത്രന്മാരാണുണ്ടായിരുന്നത്. രാമപുരം, വണ്ണപ്പുറം, ഇരിട്ടി ഇവിടങ്ങളിലുള്ള കുടുംബങ്ങള്‍ ഈ ശാഖയില്‍പെടുന്നു.
മത്തായിയുടെ ഇളയ പുത്രന്‍ പുരവത്ത്
പുരവത്ത് ഇവലഞ്ഞി നെടുവേലില്‍ (വള്ളിയാംകുഴി) ത്രേസ്യായെ വിവാഹം ചെയ്ത് കാഞ്ഞിരമറ്റത്ത് താമസമാക്കുകയും അവിടെനിന്ന് ഏഴുമുട്ടത്ത് താംമസമാക്കുകയും ചെയ്തു. ഇവര്‍ക്ക് മത്തായി, എബ്രഹാം, ജോസഫ് എന്ന നാലു പുത്രന്മാരും, മറിയം കൊച്ചേലി എന്ന രണ്ടു പുത്രിമാരുമുണ്ടായിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട്, ഇരിട്ടി, പാണത്തൂര്‍, മട്ടന്നൂര്‍, അങ്ങാടിക്കടവ് ഇവിടങ്ങളിലുള്ള വീടുകള്‍ ഈ ശാഖയില്‍പെടുന്നു.
വല്ലൂക്കണ്ടത്തിലേയ്ക്ക് മാറിത്താമസിച്ച പത്രോസിന്‍റെ നാലു പുത്രന്മാരുടെയും തോട്ടം തറവാട്ടില്‍ താമസിച്ച മത്തായിയുടെ നാലു പുത്രന്മാരുടെയും ഉള്‍പ്പെടെ എട്ടു ശാഖകളുടെയും പിന്‍തലമുറക്കാരുടെ വിശദവിവരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാം